കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാളെ വൈകുന്നേരം നാലിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ വൈഎംസിഎ ഹാളില്‍ ജനകീയ പ്രതിരോധ സദസ് സംഘടിപ്പിക്കും. എന്‍.കെ. പ്രേമചന്ദ്രന് എംപി, സി. അജയപ്രസാദ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബ ബീവി എന്നിവര്‍ പങ്കെടുക്കും.
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് പുതിയ പഠനവും അഭിപ്രായ ഐക്യവും രൂപപ്പെടുത്തണമെന്നും ജനവാസ മേഖലയായ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിരോധ സദസിന്റെ സംഘാടകരായ കുളത്തൂപ്പുഴയിലെ ജനകീയ കൂട്ടായ്മയായ തണല്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം വില്ലേജുകളില്‍ നിന്നുമുള്ളവര്‍ ജനകീയ കൂട്ടായ്മയില്‍ പങ്കെടുക്കും.
ജില്ലയില്‍ ഏറ്റവും വലിയ പഞ്ചായത്തായ കുളത്തൂപ്പുഴയില്‍ ജനവാസ മേഖല കൂടിയ കുളത്തൂപ്പുഴ വില്ലേജും തിങ്കള്‍ക്കരിക്കം വില്ലേജിലും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു തോട്ടം മേഖലകളും ആരാധന ആലയങ്ങളും കാര്‍ഷിക മേഖലകളും പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരേ ജനരോഷം ശക്തമാകുകയാണ്.
പഞ്ചായത്തിന്റെ 90 ശതമാനം പ്രദേശങ്ങളും കരടു പട്ടികപ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശത്തിലും സംരക്ഷിത മേഖലയിലും ഉള്‍പ്പെട്ടിരിക്കുകയാണ്.
ജനസാന്ദ്രതകൂടിയ പ്രദേശങ്ങളായ കു ളത്തൂപ്പുഴ, തിങ്കള്‍കരിക്കം വില്ലേജില്‍പ്പെട്ട പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങള്‍ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ കൂടി ആഭിമുഖ്യത്തില്‍ ജനകീയ സദസ് വിളിച്ചു ചേര്‍ക്കുന്നത്